തൊടുപുഴ: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനായി നിയമിച്ച പന്ത്രണ്ടാം ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്ന് എന്‍ജിഒ അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ.പി. സുനില്‍ ആവശ്യപ്പെട്ടു. അസോസിയേഷന് ജില്ലാ കണ്വന്ഷന് തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.എസ്. ഉമാശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. വി.പി. ബോബിന്, എം.ഒ. ഡെയ്സണ്‍, സി.എസ്. ഷെമീര്‍, ഷാജി ദേവസ്യ, സി.എം. രാധാകൃഷ്ണന്, ടോണി വര്‍ഗീസ്, സാജു മാത്യു, എന്‍.പി. വര്‍ഗീസ്, പി.ജെ. റോയി, പി.കെ. യൂനുസ്, കെ.സി. ബിനോയ്, എം.എ. ആന്റണി, വിന്‍സെന്റ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.